ആലപ്പുഴ: ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെതിരെ നടപടിയുമായി വീണ്ടും കോണ്‍ഗ്രസ്. നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിന് അനിശ്ചിതകാലത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജുവിനെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കുന്നതിനായി പ്രവര്‍ത്തിച്ചുവെന്ന കാരണത്തില്‍ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തി ലിജുവിനും പാര്‍ട്ടിയിലെ ഉന്നത നേതാവിനുമെതിരെ വിമര്‍ശനം നടത്തിയതിന്റെ പിന്നാലെയാണ് നടപടി.
എം ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ച് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളെക്‌സ് വെച്ചത് ഇല്ലിക്കല്‍ കുഞ്ഞുമോന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഓട്ടോ ഡ്രൈവര്‍ ആലപ്പുഴ സൗത്ത് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കെപിസിസി കുഞ്ഞുമോനെ സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷനിലായ കുഞ്ഞുമോന്‍ വാര്‍ത്ത സമ്മേളനം വിളിച്ച് പാര്‍ട്ടി നടപടിയെ പരസ്യമായി വെല്ലുവിളിച്ച സാഹചര്യത്തിലാണ് കുഞ്ഞുമോനെ അനിശ്ചിതകാലത്തേക്ക് പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.