സാം ഓള്‍ട്ട്മാനെ പുറത്താക്കിയ ബോര്‍ഡിന്റെ നടപടികളില്‍ ഖേദമുണ്ടെന്നറിയിച്ച് ഇല്യ സുറ്റ്‌സ്‌കെവര്‍

പ്പണ്‍ എഐ സിഇഒ സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാനെ പുറത്താക്കിയ ബോര്‍ഡിന്റെ നടപടികളില്‍ ഖേദമുണ്ടെന്നറിയിച്ച് ബോര്‍ഡ് അംഗവും കമ്പനി സഹസ്ഥാപകനുമായ ഇല്യ സുറ്റ്സ്‌കെവര്‍.

സാം ഓള്‍ട്ട്മാനെയും ഗ്രെഗ് ബ്രോക്ക്മാനെയും പുറത്താക്കുന്നതിനായി ചേര്‍ന്ന ഗൂഗിള്‍ മീറ്റ് വിവരങ്ങള്‍ ഇരുവരെയും അറിയിച്ചത് ഇല്യ സുറ്റ്സ്‌കെവറാണ്. ഇക്കാര്യം ബ്രോക്ക്മാന്‍ വെളി്പ്പെടുത്തിയിരുന്നു. ഇതോടെ ഇരുവരുടെയും പുറത്താകലിന് പിന്നില്‍ സുറ്റ്സ്‌കെവറിന് പ്രധാന പങ്കുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നു.എന്നാല്‍ ഈ നടപടിയില്‍ തന്റെ സമ്മതമില്ലെന്ന് വ്യക്തമാക്കുകയാണ് ഇല്യ സുറ്റ്സ്‌കെവര്‍. ഇതോടെ കമ്പനിയ്ക്ക് പുറത്തുനിന്നുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രതിക്കൂട്ടിലാവുകയാണ്.

ഓപ്പണ്‍ എഐയെ ദ്രോഹിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒന്നിച്ച് നിര്‍മിച്ചതിനോടെല്ലാം സ്നേഹമുണ്ട്. കമ്പനിയെ വീണ്ടും ഒരുമിപ്പിക്കാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

 

Top