തൃശൂര്‍: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫുട്ബോള്‍ താരം ഐ.എം. വിജയന്. സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്രീയത്തിലേക്കില്ലെന്നും ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും ഐ.എം. വിജയന് പറഞ്ഞു.
‘ സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ സമീപിച്ചിരുന്നു. എല്ലാവരും സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലേക്കില്ല. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടം’ അദ്ദേഹം പറഞ്ഞു