ഐ എം വിജയന് 52-ാം പിറന്നാള്‍; ആശംസകളുമായി സാവി ഹെര്‍ണാണ്ടസും

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍നായകന്‍ ഐ എം വിജയന് ഇന്ന് അന്‍പത്തിരണ്ടാം പിറന്നാള്‍. ആശംസ അറിയിച്ച പ്രമുഖരില്‍ സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം സാവി ഹെര്‍ണാണ്ടസും ഉണ്ട്.

കൊവിഡ് മഹാമാരിക്കിടെ ഐ എം വിജയന് ഇന്ന് മറ്റൊരു പിറന്നാള്‍ ആഘോഷം. മറ്റെല്ലാവരേയും പോലെ വീടിനുള്ളില്‍ തളയ്ക്കപ്പെട്ടപ്പോള്‍ ഇത്തവണ പിറന്നാളിന് മാധുര്യമായത് സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം സാവി ഹെര്‍ണാണ്ടസിന്റെ ആശംസയാണ്.

സ്പെയ്ന് വേണ്ടി ലോകകപ്പും യൂറോകപ്പും ബാഴ്സലോണയ്ക്ക് വേണ്ടി എല്ലാ ക്ലബ് കിരീടങ്ങളും നേടിയിട്ടുള്ള സാവി, ഇപ്പോള്‍ ഖത്തറിലെ അല്‍സാദ് ക്ലബിന്റെ മുഖ്യ പരിശീലകനാണ്. പ്രിയതാരത്തിന്റെ പിറന്നാള്‍ ആശംസയില്‍ വിജയനും സൂപ്പര്‍ ഹാപ്പി. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ‘വീട്ടിലിരിക്കാം സുരക്ഷിതരാകാം’ പരിപാടിയിലൂടെ അദ്ദേഹം സന്തോഷം പങ്കുവച്ചു.

 

Top