മാലിന്യ സംസ്‌കരണ പ്ലാന്റ് പാലോട് തന്നെ വേണമെന്ന നിര്‍ബന്ധമില്ലെന്ന് ഐഎംഎ

IMA

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ പ്ലാന്റ് പാലോട് തന്നെ വേണമെന്നില്ലെന്ന നിലപാടുമായി ഐഎംഎ. സര്‍ക്കാര്‍ വേറെ സ്ഥലം അനുവദിച്ചാല്‍ അവിടെ പ്ലാന്റ് സ്ഥാപിക്കാമെന്നും, ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.

പ്ലാന്റ് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും, അതിനാല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ജനപിന്തുണ ആവശ്യമാണെന്നും, എതിര്‍പ്പുണ്ടായാല്‍ പദ്ധതി എളുപ്പമല്ലെന്നും ഐഎംഎ സെക്രട്ടറി എന്‍ സുള്‍ഫി അറിയിച്ചു.

നേരത്തെ, പാലോട് മാലിന്യപ്ലാന്റില്‍ നിലപാട് മാറ്റി ആരോഗ്യമന്ത്രി കെ.കെ.ശൈലജയും രംഗത്തെത്തിയിരുന്ന. മാലിന്യ പ്ലാന്റ് പാലോട് തന്നെ വേണമില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനിടെയാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍.

Top