തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഐ എം എ ദേശീയ നേതൃത്വം രംഗത്ത്. പ്രശ്നം പരിഹരിക്കാന്‍ വൈകിയാല്‍ സമരത്തിനിറങ്ങുമെന്ന് ഐ എം എ അറിയിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. കൊവിഡ് കാലമായതിനാല്‍ ഡോക്ടേഴ്സിന് അധിക ജോലി ഭാരമാണ്. പി ജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടേഴ്സിനെ നിയമിക്കുകയോ ചെയ്യണമെന്ന് പറഞ്ഞ ഐ എം എ സ്‌റ്റൈപെന്‍ഡ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, മെഡിക്കല്‍, പിജി ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. പിജി വിദ്യാര്‍ത്ഥികള്‍ വന്നാല്‍ കാണാന്‍ തയാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പിജി വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓഫിസിലെത്തി തന്നോട് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തിന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കിയിട്ടില്ല.