ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഐഎംഎ

തിരുവനന്തപുരം: ഡോക്ടേഴ്സിനെതിരെയുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഐഎംഎ. അതിക്രമത്തിനെതിരെ കേന്ദ്രനയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഐഎംഎ വ്യക്തമാക്കി.

ഡോക്ടേഴ്സിനെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ഉണ്ടായ ആക്രമണം അതിനീചവും സ്ത്രീത്വത്തിനെതിരെയുള്ളതുമാണ്. ഡോക്ടേഴ്സിനെ സമരത്തിലേക്ക് തള്ളിവിടരുത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും ഐ എം എ നിര്‍ദേശിച്ചു.

ഇതിനിടെ, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെജിഎംഒഎ കത്തയച്ചു. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപെടുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ചില നിര്‍ദേശങ്ങളും കെജിഎംഒഎ മുന്നോട്ടുവച്ചിട്ടുണ്ട്.

 

Top