ചിത്രങ്ങള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി അഡോബി ഫോട്ടോഷോപ്പ്. ചിത്രങ്ങളുടെ വലുപ്പം കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ എളുപ്പം ചെയ്യാനാകുന്ന സംവിധാനമായ അഡോബി ജനറേറ്റീവ് എക്സ്പാന്‍ഡ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതാണ് ഈ സംവിധാനം. ഉപയോക്താവിന്റെ വാക്കാലുള്ള നിര്‍ദേശങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന അഡോബിയുടെ എഐ സേവനമായ ഫയര്‍ഫ്ലൈ അടുത്തിടെ മലയാളത്തിലും അവതരിപ്പിച്ചിരുന്നു.
സെലക്ട് ചെയ്ത് കട്ട് ചെയ്തു മാറ്റുന്ന ശൂന്യ ഇടങ്ങളൊക്കെ ജനറേറ്റീവ് സംവിധാനം തനിയെ വീക്ഷണ അനുപാതത്തിലേക്കു കൊണ്ടുവരും. ടെക്സ്റ്റ് പ്രോംപ്റ്റ് അല്ലെങ്കില്‍ ക്രോപ് ടൂള്‍ ഉപയോഗിച്ചു എഐ ജനറേറ്റീവ് സംവിധാനം പ്രവര്‍ത്തിപ്പിക്കാം. ചിത്രത്തിനുള്ളില്‍ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും നിലവിലുള്ള ഫ്രെയിമിനു പുറത്തേക്കു ചിത്രം വ്യാപിപ്പിക്കാനും ജനറേറ്റീവ് ഫില്‍ വഴി സാധിക്കും.
ശൂന്യ ഇടങ്ങളൊക്കെ പരിഗണിച്ചായിരിക്കും ഇത്തരം മാറ്റങ്ങളുണ്ടാവുകയെന്നതിനാല്‍ ചിത്രത്തിന്റെ ഭംഗിയെ ബാധിക്കുകയുമില്ല. ചിത്രം വിപുലീകരിക്കുന്നതിനൊപ്പം ജനറേറ്റീവ് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സാധിക്കും. മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളിലുള്ള നിര്‍ദേശങ്ങളും ഇനി മുതല്‍ ഫയര്‍ഫ്ലൈ ചിത്രങ്ങളാക്കും.