ന്യൂഡല്‍ഹി: സിക്കിം, അസം, ബീഹാര്‍ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പശ്ചിമ ബംഗാളിന്റെ ചിലഭാഗങ്ങളിലും മേഘാലയയിലും കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഇവയെക്കൂടാതെ കൊങ്കണ്‍, ഗോവ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശിന്റെ കിഴക്ക് പ്രദേശം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങലിലും മഴപെയ്യാന്‍ സാധ്യതയള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അറബിക്കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഈ ഭാഗങ്ങളില്‍ കിലോമീറ്ററില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ കാറ്റുവീശാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.