വാഷിംഗ്ടണ്‍: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി സ്ഥാനമേറ്റു. ഐഎംഎഫിന്റെ ഈ സുപ്രധാന പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീത ഗോപിനാഥ് എന്ന പ്രത്യേകത കൂടിയുണ്ട്. ഡിസംബര്‍ 31 ന് വിരമിച്ച മൗറിസ് ഓബ്‌സ്‌ഫെല്‍ഡിന് പകരക്കാരിയായാണ് 47കാരിയായ ഗീതയെ നിയമിച്ചത്.
ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രൊഫസറാണ് ഗീതാ ഗോപിനാഥ്. തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണിത് എന്നാണ് ഗീത പുതിയ പദവിയെക്കുറിച്ച് പ്രതികരിച്ചത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചിരുന്നു.