ന്യൂഡല്‍ഹി: പ്രളയക്കെടുതികളില്‍ നിന്ന് കരകയറുന്ന കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.
കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. പ്രളയാനന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോടു കേന്ദ്രത്തിനു പൂര്‍ണ പിന്തുണയും യോജിപ്പുമുണ്ടെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനും പുനര്‍ നിര്‍മാണത്തിനും എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി.
മഹാപ്രളയത്തില്‍ കേരളത്തില്‍ സംഭവിച്ച ഭൗതികമായ നാശനഷ്ടങ്ങള്‍ക്കൊപ്പം പൈതൃക കേന്ദ്രങ്ങള്‍ക്കുണ്ടായ നഷ്ടം കൂടി പഠന വിധേയമാക്കണമെന്നും കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ഭൗതിക നഷ്ടം വളരെ വലുതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം സംഭവിച്ച തകര്‍ച്ചയും ആഘാതവും ജനജീവിതത്തെ താറുമാറാക്കി. ഇതോടൊപ്പം തന്നെയാണ് കേരളത്തിന്റെ മഹത്തായ സാംസ്‌ക്കാരിക പൈതൃക സങ്കേതങ്ങളും പുരാവസ്തുക്കളും പരമ്പരാഗത കലാരൂപങ്ങളും കരകൗശല-കുടില്‍ വ്യവസായങ്ങളും നാശത്തിനിരയായതെന്നും കുമ്മനം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.