പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാം; കെ.കെ ശൈലജ

തിരുവനന്തപുരം: എത്രയും പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ വീണ്ടും വരാനുളള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
അതുകൊണ്ട് എല്ലാ വര്‍ഷവും നിപ വരുമോ എന്നുള്ള മോക്ഡ്രില്‍ നടത്താറുണ്ടായിരുന്നു. ആ മോക്ഡ്രില്ലാണ് കോവിഡ് വന്ന ഉടനെ പ്രതിരോധിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കിത്തന്നതെന്നും ശൈലജ പറഞ്ഞു.

കോഴിക്കോട് നിപ ബാധിച്ച് ഒരു കുട്ടി മരിച്ചതോടെ അതീവ ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ രണ്ടു പേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Top