ടെക്‌സസ്: അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഗവണ്‍മെന്റ് സ്വീകരിച്ച സീറോ ടോളറന്‍സ്’ പോളിസിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ 23നു മക്കാലനിലെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സ്റ്റേഷനു മുന്നില്‍ അനധികൃത കുടിയേറ്റക്കാരെയും കുട്ടികളേയും കയറ്റിയ ബസ് പ്രകടനക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് തടഞ്ഞിരുന്നു.
ഡാളസില്‍ നിന്നും വിവിധ സ്റ്റേറ്റുകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രകടനക്കാരാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. പൊലീസ് എത്തി പ്രകടനക്കാരെ പിരിച്ചു വിട്ടതിനു ശേഷം മാത്രാമാണ് വാഹനത്തിനു മുന്നോട്ടുപോകാന്‍ കഴിഞ്ഞത്.
ഡാളസില്‍ നിന്ന് സിവില്‍റൈറ്റ്‌സ് ലീഡറും പാസ്റ്ററുമായ റവ. പീറ്റര്‍ ജോണ്‍സണുമൊത്ത് എത്തിച്ചേര്‍ന്നവരാണ് മുദ്രാവാക്യം വിളിക്കുകയും കുട്ടികളേയും മാതാപിതാക്കളേയും വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തത്. ശനിയാഴ്ച രാജ്യവ്യാപകമായി ഉപവാസം നടത്തണമെന്ന് സിവില്‍റൈറ്റ്‌സ് ഗ്രൂപ്പ് ആഹ്വാനംചെയതിരുന്നു.