വാഷിങ്ടണ്‍: കോവിഡ് വൈറസ് ശരീരത്തില്‍ ഒരിക്കല്‍ ബാധിച്ചാല്‍ രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് 5 മാസം വരെ നീണ്ടുനില്‍ക്കാമെന്ന് ഗവേഷകര്‍. കോവിഡ് ബാധിച്ച 6000ല്‍ പരം ആളുകളില്‍നിന്നു ശേഖരിച്ച ആന്റിബോഡികളില്‍ അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യന്‍ വംശജനായ അസോഷ്യേറ്റ് പ്രഫസര്‍ ദീപ്ത ഭട്ടാചാര്യയാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. അരിസോണ സര്‍വകലാശാലയിലെ പ്രഫസര്‍ ജാന്‍കോ നികോലിച്‌സുഗിച്ചുമായി ചേര്‍ന്നായിരുന്നു ഗവേഷണം.
കൊവിഡ് വൈറസ് ബാധിച്ച് കഴിഞ്ഞ് 57 മാസങ്ങളോളം രോഗികളുടെ ശരീരത്തില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറുജീവകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും. ഇവയാണ് വൈറസിനെതിരായി പോരാടുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്. 14 ദിവസം വരെ ഈ ആന്റിബോഡികള്‍ രക്തപരിശോധനയില്‍നിന്നു കണ്ടെത്താം.