വാർത്ത ശരിവെച്ച് സെൻകുമാർ, അന്വേഷണ ഉദ്യോഗസ്ഥനറിയാതെ പലതും നടക്കുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ express kerala വാര്‍ത്ത ശരിവെച്ച് ഡിജിപി ടി.പി സെന്‍കുമാര്‍.

വിരമിക്കുന്നതിന് തൊട്ടു മുന്‍പ് ഇറക്കിയ സര്‍ക്കുലറിലാണ് എഡിജിപി സന്ധ്യയുടെ അന്വേഷണ രീതിക്കെതിരെ സെന്‍കുമാര്‍ രംഗത്ത് വന്നത്.

അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പലതും അറിയുന്നില്ലന്നും ഡിജിപി ചൂണ്ടിക്കാട്ടി.

ഇങ്ങനെ ഒറ്റയ്ക്ക് ഇനി സന്ധ്യ അന്വേഷണം മുന്നോട്ട് കൊണ്ട് പോകേണ്ടതില്ലന്നാണ് നിര്‍ദ്ദേശം.

മാധ്യമങ്ങള്‍ക്ക് പല കാര്യങ്ങളും ചോര്‍ന്ന് കിട്ടുന്നത് പ്രൊഫഷണല്‍ രീതിയല്ലന്നും സര്‍ക്കുലറില്‍ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മാധ്യമ പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ‘അന്വേഷണമാണെന്ന ‘ വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ വാക്കുകള്‍.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘതലവന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്രകാശ്യപ് ആയിരുന്നു.

ഈ കേസിലെ തുടരന്വേഷണം നടത്തേണ്ടതും കാശ്യപിന്റെ നേതൃത്ത്വത്തില്‍ ആകാണമായിരുന്നു.

എന്നാല്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ നടത്തിയത് മേല്‍നോട്ട ചുമതല മാത്രമുള്ള സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു.

പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ 20ന് നടന്‍ ദിലീപ് നല്‍കിയ പരാതി അന്ന് ഡിജിപിയായിരുന്ന ലോക് നാഥ് ബഹ്‌റ കൈമാറിയതും ഐജി കാശ്യപിനായിരുന്നു.

എന്നാല്‍ ഇതെല്ലാം അവഗണിച്ച് എഡിജിപി സ്വന്തം നിലക്കാണ് മുന്നോട്ട് പോയിരുന്നത്.

ഇതിനെതിരെ പൊലീസ് സേനക്കുള്ളില്‍ തന്നെ ഉയര്‍ന്ന അമര്‍ഷമാണ് ഇപ്പാള്‍ ഡിജിപിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

മറ്റ് ഉദ്യോഗസ്ഥരെ ഒഴിവാക്കി നടിയെ അതീവ രഹസ്യമായി കൊച്ചിയില്‍ എഡിജിപി വിളിച്ചു വരുത്തി മൊഴിയെടുത്ത നടപടി പൊലീസ് ഉന്നതരെ അമ്പരപ്പിച്ചിരുന്നു.

അന്വേഷണ സംഘ തലവനെ ഒഴിവാക്കി നടക്കുന്ന അന്വേഷണം സംബന്ധമായി വ്യാഴാഴ്ചയാണ് express kerala റിപ്പോര്‍ട്ട് ചെയ്തത്.

Top