നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ ജൂണ്‍ 21 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: കേന്ദ്ര സർവ്വകലാശാലകളിൽ ഒന്നായ നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി ഇംഫാല്‍ 2019-20-ലെ ബിരുദ, ബിരുദാനന്തര ബിരുദങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ കീഴിലുള്ളതാണ് സ്ഥാപനം.

പ്ലസ് ടു കഴിഞ്ഞ, സ്‌പോര്‍ട്‌സ് മികവ് തെളിയിച്ചിട്ടുള്ളവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് എന്ന ത്രിവത്സര കോഴ്‌സിലേക്കും ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിങ് (ആര്‍ച്ചറി, അത്ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഫുട്‌ബോള്‍, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നിവയില്‍) കോഴ്‌സിലേക്കും അപേക്ഷിക്കാം. ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, റിട്ടണ്‍ ടെസ്റ്റ്, ഗെയിംസ്/ സ്‌പോര്‍ട്‌സ് സ്‌കില്‍/പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക്: www.nsu.ac.in

പി.ജി. തലത്തില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിങ് (അത്ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഫുട്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിങ്), മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ സ്‌പോര്‍ട്‌സ് സൈക്കോളജി എന്നീ രണ്ടുവര്‍ഷ പ്രോഗ്രാമുകളാണുള്ളത്. ബിരുദം/സ്‌പോര്‍ട്‌സ് കോഴ്സ് യോഗ്യത/സൈക്കോളജി പഠനം എന്നിവ കോഴ്‌സിനനുസരിച്ചുവേണം. പ്രവേശനപരീക്ഷയുണ്ട്. സ്‌പോര്‍ട്‌സ് അവയര്‍നെസ്, റീസണിങ്, ആപ്റ്റിറ്റിയൂഡ്, സൈക്കോളജി എന്നിവയിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. അഭിമുഖം ഉണ്ടാകും. അപേക്ഷ www.nsu.ac.in വഴി ജൂണ്‍ 21 വരെ നല്‍കാം. അപേക്ഷാഫീസ് – ഒരുകോഴ്‌സിന് 300 രൂപ. ഓണ്‍ലൈനായി അടയ്ക്കാം. യോഗ്യതാകോഴ്‌സിന്റെ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

Top