പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം: കര്‍ശന നടപടികളുമായി സൗദി

റിയാദ്: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ കര്‍ശന നടപടികളുമായി സൗദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് സൗദി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്സ്പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പഴങ്ങളിലും പച്ചക്കറികളിലും പരമാവധി രണ്ട് ശതമാനമാണ് കീടനാശിനി സാന്നിദ്ധ്യം അനുവദിക്കപ്പെട്ടിട്ടുള്ളത്. സൗദിയിലേക്ക് ഇവ ഇറക്കുമതി ചെയ്യുമ്പോള്‍ ഈ പരിധി കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

സംസ്‌കരിച്ച് ശീതീകരിക്കുന്ന പഴം, പച്ചക്കറികളിലുള്ള കീടനാശിനികളുടെ അളവു കുറയ്ക്കാന്‍ ഇന്ത്യ നടപടിയെടുക്കണമെന്നും സൗദി ഔദ്യോദികമായി ആവശ്യപ്പെട്ടു. കീടനാശിനിയുടെ അളവ് പരിശോധിക്കാനും നിയന്ത്രിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ,ഈ സമിതിയുടെ വിവരങ്ങള്‍ സൗദിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃഷി സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Top