Important Files related to the fodder scam in Bihar missing

lalu-prasad-yadav

പട്‌ന: ഏറെ കോളിളക്കം സൃഷ്ടിച്ച ബീഹാര്‍ കാലിത്തീറ്റ കുംഭകോണ കേസിലെ സുപ്രധാന ഫയലുകള്‍ കാണാതായി. ബീഹാര്‍ ആനിമല്‍ ആന്റ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പില്‍ നിന്ന് അഞ്ഞൂറോളം ഫയലുകളാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ പട്‌ന സെക്രട്ടേറിയേറ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഫയലുകള്‍ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. ആര്‍ജെഡി അധ്യക്ഷനും സഖ്യകക്ഷി നേതാവുമായ ലാലുപ്രസാദ് യാദവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന് ബിജെപി നേതാവ് നിതിന്‍ നവീന്‍ ചോദിച്ചു. ലാലുവിനെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കണമെന്ന് നിതിന്‍ പറഞ്ഞു. ലാലുപ്രസാദുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായിരിക്കുന്നത്. ബീഹാറിന്റെ ഭാവിയെ ബാധിക്കുന്നതാണ് നിതീഷ് കുമാറിന്റെ നടപടികള്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ലാലുപ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 മുതല്‍ 97 വരെയുള്ള കാലയളവില്‍ ആനിമല്‍ ഹസ്ബന്‍ട്രി വകുപ്പില്‍ നിന്ന് വിവിധ ജില്ലകളിലായി ആയിരം കോടിയോളം രൂപ അനധികൃതമായി പിന്‍വലിച്ചു എന്നതാണ് കേസ്. കേസില്‍ 2013 ല്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷം ശിക്ഷ വിധിച്ച ലാലു പ്രസാദ് യാദവിന് പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Top