ദോഹ: അവശ്യസാധനങ്ങളുടെ നേരിട്ടുള്ള ഇറക്കുമതിയില്‍ 97 ശതമാനം വര്‍ധനവ് ഖത്തറിനുണ്ടായെന്ന് അധികൃതര്‍. 82.8 ശതമാനമായിരുന്ന വര്‍ധനവില്‍ നിന്നുമാണ് 97 ശതമാനം എന്ന നിലയിലേയ്ക്ക് ഉയര്‍ന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി നേരിട്ടുള്ള കപ്പല്‍ റൂട്ടിന് തുടക്കമിട്ടതാണ് ഇത്തരത്തിലൊരു വര്‍ധനവിന് കാരണം.
ചരക്ക് വിതരണത്തിലെ ക്ഷാമത്തില്‍ നിന്ന് ഖത്തറി സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ കഴിവാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് ജനറല്‍ കസ്റ്റംസ് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അബ്ദുല്ല അല്‍ ഗമ്മാല്‍ പറഞ്ഞു.
തുറമുഖത്തും വിമാനത്താവളത്തിലുമെല്ലാമെത്തുന്ന ചരക്കുകള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പുറത്തെത്തിക്കുന്നതിന് വൈദഗ്ദ്യം ഉള്ള ഉദ്യോഗസ്ഥരെയാണ് കസ്റ്റംസ് നിയമിച്ചിരിക്കുന്നത്.
കൂടാതെ, ഉപരോധം തുടങ്ങിയതോടെ കസ്റ്റംസ് നടപടികള്‍ വേഗത്തിലാക്കിയതും ഗുണം ചെയ്തതായി അധികൃതര്‍ പറയുന്നു.