മോസ്‌കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സെയ് നവാല്‍നിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. വിഷപ്രയോഗത്തിൽ രോഗബാധിതനായി ചികിത്സയിൽ കഴിയവേ സാമ്പത്തികതട്ടിപ്പ് കേസിലെ പരോൾ വ്യവസ്ഥകൾ ലംഘിച്ചതിനാണ് മോസ്‌കോ കോടതി മൂന്നര വർഷം തടവിനു ശിക്ഷിച്ചത്.
വീട്ടു തടങ്കലിൽ കഴിഞ്ഞ കാലാവധി കൂടി ശിക്ഷയായി പരിഗണിക്കുമെന്നതിനാൽ ഇനി രണ്ടു വർഷവും എട്ടു മാസവും കൂടി ജയിലിൽ കഴിഞ്ഞാൽ മതി. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സൈബീരിയയില്‍നിന്ന് മോസ്‌കോ യിലേക്കുള്ള വിമാനയാത്രക്കിടെ രാസായുധപ്രയോഗത്തിലാണ് വിഷബാധയേറ്റത് എന്ന് ആരോപണമുണ്ട്.
തനിക്കെതിരെയുള്ള കേസുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് നവാൽനി പറഞ്ഞു. ജനുവരി 17ന് ജർമനിയിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് നവാല്‍നിയെ അറസ്റ്റ് ചെയ്തത്.