ജയ്പൂര്‍: രാജസ്ഥാനില്‍ ഈ വര്‍ഷം പന്നിപ്പനിയെ തുടര്‍ന്നുള്ള മരണം 30 ആയി. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നിന്ന് ശേഖരിച്ച 1,250 സാമ്പിളുകളില്‍ 145 പേര്‍ക്ക് എച്ച് 1 എന്‍ 1 വൈറസ് ബാധിച്ചതായാണ് കണക്ക്. ഇതില്‍ 13 പേര്‍ ജയ്പൂര്‍ സ്വദേശികളാണ്.
നാല് പേര്‍ അജ്മീറില്‍ നിന്നുള്ളവരാണ്. പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.