അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി നീക്കിയിരുന്നു. പിന്നാലെ മുലപ്പാല്‍ കുടിക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോള്‍ ഉള്ളത്. അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്.

Top