തിരുവനന്തപുരം: കൊവിഡിനോടൊപ്പം, ന്യൂമോണിയ കൂടി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സുഖം പ്രാപിച്ചു വരികയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ന്യൂമോണിയ നിയന്ത്രണ വിധേയമായതിനാല്‍ സ്പീക്കറെ ഐസിയുവില്‍ നിന്നും ഇന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്പീക്കര്‍ക്ക് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിടാനാവും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള ആളായതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെ ഐസിയുവിലാക്കിയത്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് സ്പീക്കര്‍ക്ക് ചികിത്സ നടത്തുന്നത്.