പാകിസ്താന്‍ പ്രഖ്യാപന ദിനം ആഘോഷിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിങ്ങള്‍ സ്വന്തമായി രാജ്യം വേണമെന്ന് പ്രഖ്യാപിച്ച ദിനം ആഘോഷിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്റെ പ്രതികരണം. ഹിന്ദു അടിമത്തത്തില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും രക്ഷ നേടാന്‍ തീരുമാനിച്ച ദിനമാണ് 1940 മാര്‍ച്ച് 23 എന്ന് ഇമ്രാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ ദിനത്തില്‍ പാകിസ്താന്റെ പിതാവ് മുഹമ്മദലി ജിന്നയ്ക്ക് ആദരമര്‍പ്പിക്കുന്നു. സ്വതന്ത്ര മുസ്ലിം രാജ്യമുണ്ടാക്കാന്‍ വേണ്ടി ഒരുമിച്ച് നീങ്ങിയ നേതാക്കള്‍ക്കും ആദരാഞ്ജലികള്‍. നിങ്ങളുടെ പോരാട്ടമാണ് 1947 ഓഗസ്റ്റ് 14 ന് ഒരു മുസ്ലിം രാജ്യമുണ്ടാകാന്‍ കാരണമായത് . ഈ ദിനത്തില്‍ മുഹമ്മദലി ജിന്നയുടെ ആശയാദര്‍ശങ്ങള്‍ പിന്തുടരുമെന്ന് നാം ഉറപ്പിക്കേണ്ടതാണെന്നും ഇമ്രാന്‍ വ്യക്തമാക്കി.

പാകിസ്താനെ ജനാധിപത്യ രാഷ്ട്രമാക്കുക എന്നതാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. സാഹോദര്യവും ഐക്യവും ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഇന്ത്യയുടെ കീഴില്‍ അടിമത്തമനുഭവിക്കുന്ന കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന വിവാദ പ്രസ്താവനയും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കശ്മീരിലെ വിഘടനവാദികളുടെ ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതായും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. 1940 മാര്‍ച്ച് 23 നായിരുന്നു മുസ്ലിം പാകിസ്താന്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം മുസ്ലിം ലീഗ് ലാഹോറില്‍ അംഗീകരിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്റെ പരാമര്‍ശം.

 

Top