ഇന്ത്യയിലേത് നിസാര പ്രശ്‌നമല്ല, അന്താരാഷ്ട്ര സമൂഹം ഇടപെടണം; ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം പുകയുകയാണ് ഇത് നിസാര പ്രശ്‌നമല്ലെന്നും അതീവ ഗൗരവതരത്തോടെ പ്രശ്‌നത്തെ നോക്കി കാണണം എന്നും ഇമ്രാന്‍ പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല ബഹുസ്വരത ആഗ്രഹിക്കുന്നവരാണ് ഇന്ത്യയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത്.

അതേസമയം ഇന്ത്യയുടെ സ്ഥിതിഗതികളെ അപലപിച്ച് മലേഷ്യല്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും മലേഷ്യ ഇടപെടേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി.

Top