പാകിസ്ഥാൻ; ഇമ്രാൻ ഖാന് നിർണ്ണായകം, അവിശ്വാസ പ്രേമയത്തിൽ വോട്ടെടുപ്പ് ഇന്ന്

ഇസ്താംബുൾ: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണായകമായ ദിവസമാണ്. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താൻ ദേശീയ അസംബ്ലി ഇന്ന് ചേരും. രാവിലെ 10.30 നാണ് സഭ ചേരുന്നത്. ഇതിനിടെ പാക് സർക്കാരിനെ യുഎസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ഇമ്രാൻ ഖാൻ ആവർത്തിച്ചു. തെരുവിലിറങ്ങാൻ ജനങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം പോരാട്ടത്തിൽ പങ്ക് ചേരുമെന്നും പറഞ്ഞു.

നേരത്തെ തന്നെ സഭയിൽ ഭൂരിപക്ഷം നഷ്ടമായ ഇമ്രാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ ഇമ്രാൻ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇമ്രാന് വൻ തിരിച്ചടിയായിരുന്നു.

Top