പാക് കടലിൽ വൻ എണ്ണനിക്ഷേപം; ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി മാറുമെന്ന് ഇമ്രാന്‍ ഖാന്‍

pakisthan imran khan

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിലായ പാകിസ്ഥാന് പ്രതീക്ഷയേകുന്ന ഒരു ആശ്വാസവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള അറബിക്കടലില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ – പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്നാണ് പുതിയ വാര്‍ത്തകള്‍.

വാര്‍ത്ത സത്യമാണെങ്കില്‍ പാകിസ്ഥാന് എണ്ണ ഇറക്കുമതി നിര്‍ത്തലാക്കി ഇന്ധനം കയറ്റുമതി ചെയ്യാമെന്നാണ് വിലയിരുത്തുന്നത്, ഖനനം ആരംഭിച്ചാല്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മള്‍ മാറുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറ‍ഞ്ഞു.

കഴിഞ്ഞ ജനുവരി 14 മുതൽ ബഹുരാഷ്ട്രകമ്പനിയുടെ സഹായത്തോടെ പാകിസ്ഥാന്‍ അറബിക്കടലിൽ നടക്കുന്ന എണ്ണ പര്യവേക്ഷണം ഇപ്പോൾ അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് വന്‍ എണ്ണനിക്ഷേപം ഉണ്ടെന്ന വാര്‍ത്ത വരുന്നത്.ഖനനം നടക്കുന്ന സ്ഥലത്തിന് കേക്ക്റ-1 എന്നാണു പേരിട്ടിരിക്കുന്നത്.

Top