അബുദാബി: അബുദാബി പൊലീസിന് 2117ല്‍ ചൊവ്വയില്‍ ആസ്ഥാനമുണ്ടാകും.
ആരെയും അമ്പരപ്പിക്കുന്ന കാര്യമാണിതെങ്കിലും അബുദാബി പോലീസിന്റെ ദീര്‍ഘകാല പദ്ധതികളില്‍ ഒന്നാണ് ഈ പദ്ധതി.
ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന അബുദാബി പൊലീസിന്റെ ഭാവിപദ്ധതികള്‍ വിശദമാക്കുന്ന പ്രദര്‍ശനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവിയില്‍ ചൊവ്വയിലേക്ക് പറക്കാനുള്ള വാഹനത്തിന്റെ മാതൃകയും അബുദാബി പൊലീസ് പുറത്തിറക്കിയിട്ടുണ്ട്
കൂടാതെ പ്രദര്‍ശനത്തില്‍ പോലീസിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളെക്കുറിച്ചും സാങ്കേതിക മേഖലയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വിശദീകരിച്ചു.
സാറ്റലൈറ്റ് നിയന്ത്രിതമായ പൊലീസ് വിവരശേഖരണ സൂക്ഷിപ്പ് സംവിധാനം, സേനയില്‍ അന്‍പത് ശതമാനം യന്ത്ര പൊലീസുകള്‍, ഇന്ധനരഹിത സാങ്കേതികവിദ്യയിലൂന്നിയ പൊലീസ് പട്രോളിങ് സംവിധാനം, 50 ശതമാനം വരുമാനം സ്വയം കണ്ടെത്തല്‍, എന്നിവയെല്ലാം വരും കാലങ്ങളില്‍ പ്രതീക്ഷിക്കുന്ന പദ്ധതികളാണ്.