In a first, woman jawans deployed to safeguards border

ശ്രീനഗര്‍: ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി അതിര്‍ത്തികളില്‍ വനിതാ ജവാന്മാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ദീപാവലി ദിനത്തിലാണ് സ്ത്രീകള്‍ക്കും തുല്യപ്രാധാന്യമെന്ന സൂചനയോടെ വനിതാ ജവാന്മാരെ അതിര്‍ത്തിയില്‍ വിന്യസിച്ചത്.

ഞങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിയില്ല. എന്നാല്‍, ഭാരതീയര്‍ സുരക്ഷിതമായി ദീപാവലി ആഘോഷിക്കണം എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ കടമ.

കൂടാതെ രാജ്യം സന്തോഷത്തോടെ ഒരു ദീപാവലി ആഘോഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലി ആഘോഷമെന്നും ഒരു വനിതാ ജവാന്‍ പറഞ്ഞു.

അതിര്‍ത്തിയിലെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ സൈനികരുടെ അവധികള്‍ റദ്ദാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, അരുണാചല്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വനിതകളാണ് അതിര്‍ത്തിയില്‍ കാവല്‍നിന്നത്.

പാക് അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ കണക്കിലെടുത്ത് വനിതകള്‍ക്കൊപ്പം പുരുഷന്‍മാരെയും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

Top