കൊല്‍ക്കത്ത: ബലാത്സംഗകേസില്‍ പരാതിക്കാരിയുടെ മൊഴിയെ ശക്തമായ തെളിവായി കണക്കാക്കാനാവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 2007ലെ ബലാത്സംഗകേസില്‍ പ്രതിയുടെ ശിക്ഷാവിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യം കോടതി നിരീക്ഷിച്ചു. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി പുരുലിയ കോടതിയുടെ ശിക്ഷാവിധി തള്ളി. ജസ്റ്റിസ് അനന്യ ബന്ധോപാധ്യായ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. പ്രതികാര ലക്ഷ്യത്തോടെയുള്ള വ്യാജ ബലാത്സംഗക്കേസുകള്‍ കണക്കിലെടുത്താണ് കോടതി വിധി.
2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുരുലിയയിലെ വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ അയല്‍വാസി മുറിയില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവ സമയം താന്‍ തനിച്ചായിരുന്നെന്നും നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരികെവെച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് 2007-ല്‍ പുരുലിയ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. തുടര്‍ന്നാണ് യുവാവ് കൊല്‍ക്കത്ത കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബലാത്സംഗ കമ്മീഷനെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. മാത്രമല്ല ഇരയുടെ വസ്ത്രങ്ങള്‍ ധരിച്ചതിന്റെ ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ടും രേഖപ്പെടുത്തിയിട്ടില്ല. ഹര്‍ജിക്കാരന്‍ കുട്ടിയെ നിലത്തെറിഞ്ഞപ്പോള്‍ പരാതിക്കാരി നിലവിളിക്കാത്തതും മറ്റുശബ്ദങ്ങള്‍ ഉണ്ടാക്കാത്തതും അസ്വാഭാവികമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.