അബുദാബിയില്‍ ഹൃദയസംബന്ധമായ അസുഖം മൂലം മരിക്കുന്നവരുടെ എണ്ണം കൂടുതല്‍

അബുദാബി: അബുദാബിയില്‍ ഹൃദയസംബന്ധമായ അസുഖം മൂലം മരിക്കുന്നവരുടെ എണ്ണം കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ മൊത്തം മരണങ്ങളില്‍ 37 ശതമാനവും ഹൃദയസംബന്ധമായ അസുഖം മൂലം മരിച്ചവരാണെന്ന് കണ്ടെത്തി.

കൂടാതെ, പ്രമേഹരോഗികള്‍, കാര്‍ഡിയോവാസ്‌കുലര്‍, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ മുന്‍കരുതലുകളെടുക്കണമെന്നും അവര്‍ക്ക് മരണ സാധ്യത കൂടുതലാണെന്നും അബുദാബി പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടറായ ഡോ. ഓംനിയത്ത് അല്‍ ഹജേരി വ്യക്തമാക്കി.

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എമിറേറ്റിലെ ആരോഗ്യ മേഖല ഗുണനിലവാരത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച നേടിയിട്ടുണ്ടെന്ന് വകുപ്പ് തലവന്‍ ശൈഖ് അബ്ദുള്ള അല്‍ ഹമദ് പറഞ്ഞു.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യപരിരക്ഷാ സൗകര്യങ്ങളോടു ബന്ധപ്പെടുത്തിയാണ് സേവനങ്ങളുടെ നിലവാരവും പരിചരണവും നല്‍കുന്നതെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് അനുസരിച്ച് 40 കമ്പനികള്‍ ഇപ്പോള്‍ 3.1 മില്യണ്‍ ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെന്നും, 99.3 ശതമാനം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും ഔട്ട്‌പേഷ്യന്റ് സേവനങ്ങളില്‍ നിന്നുമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top