ധാക്ക: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.
മൂന്നേകാല്‍ ലക്ഷത്തോളം റോഹിങ്ക്യകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശിലെത്തിയതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
ബംഗ്ലാദേശിലെ ഇപ്പോഴത്തെ ക്യാമ്പുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലുമേറെ പേരാണ് കഴിയുന്നത്. ഭക്ഷണവും താമസസൗകര്യവും മരുന്നുകളുമില്ലാതെ അഭയാര്‍ഥികളില്‍ ഏറെ പേരും പ്രയാസപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, തെക്കുകിഴക്കന്‍ മേഖലയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ന് സന്ദര്‍ശിക്കും.