ഭോപ്പാലില്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്കു ജീവപര്യന്തം

arrest

ഭോപ്പാല്‍: ഭോപ്പാലില്‍ സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്കു ജീവപര്യന്തം.

അതിവേഗ കോടതിയാണ് വിധി നടപ്പാക്കിയത്.

നവംബറില്‍ സിവില്‍ സര്‍വ്വീസ് പരിശീലന ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ ഹബീബ്ഗംഞ്ച റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് നാലു പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രതികള്‍ക്കെതിരെ 376ഡി, 349, 366, 347, 342, 341 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ സുല്‍ത്താനിയ വുമണ്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അറസ്റ്റു ചെയ്തിരുന്നു.

തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.

Top