കോഴിക്കോട്: ചാത്തമംഗലത്തെ നിപ ബാധിത മേഖലയിലെ പഴങ്ങളില്‍ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. പ്രദേശത്തെ പഴങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിലായിരുന്നു പരിശോധന നടത്തിയത്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് നിന്നെടുത്ത റംമ്പൂട്ടാന്‍, അടയ്ക്ക എന്നിവയുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് നെഗറ്റീവാണ്. കാട്ടുപന്നിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇനി കിട്ടാനുളളത്. നേരത്തെ മൃഗ സാമ്പിളുകളും നെഗറ്റീവായിരുന്നു.