നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. ഛത്തീസ്ഗഡില്‍ ശ്രദ്ധേയമാകുന്നത് പഠാന്‍ മണ്ഡലമാണ്. പഠാനില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ എതിരാളി അനന്തരവന്‍ വിജയ് ബാഗേലാണ്. 2003 മുതല്‍ 2018 വരെ തുടര്‍ച്ചയായി 15 വര്‍ഷം ഭരണം ലഭിച്ച ഛത്തീസ്ഗഡ് 2018 ലാണ് ബിജെപിക്ക് കൈവിട്ട് പോകുന്നത്. ഇക്കുറി വിവിധ തന്ത്രങ്ങളിലൂടെ സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലാണ് ഏതുകൊണ്ടുതന്നെ ബിജെപി. മണ്ഡലം നിലനിര്‍ത്തുകയെന്ന അഭിമാന പോരാട്ടത്തില്‍ കോണ്‍ഗ്രസും.
2008 ല്‍ പഠാന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വ്യക്തിയാണ് വിജയ് ബാഗേല്‍. 59,000 വോട്ടകള്‍ അഥവാ 48% വോട്ടുകള്‍ നേടിയായിരുന്നു വിജയിയുടെ വിജയം. എന്നീല്‍ പിന്നീട് വന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും തോല്‍വിയാണ് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസിന് ആധിപത്യമുള്ള മണ്ഡലമാണ് പഠാന്‍. 2013 ലും 2018 ലും ഭൂപേഷ് ബാഗേല്‍ ഇതേ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 2013 ല്‍ 47.5% വോട്ടുകള്‍ നേടിയാണ് ഭൂപേഷ് വിജയിച്ചത്. 2018 ല്‍ 51.9% വോട്ടുകളാണ് ഭൂപേഷ് ബാഗേല്‍ നേടിയത്.
ദുര്‍ഗ് ജില്ലയിലെ മണ്ഡലമാണ് പഠാന്‍. 2,20,800 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 1,04,700 പേര്‍ പുരുഷ വോട്ടര്‍മാരും 1,08,700 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. സാഹു വിഭാഗമാണ് പഠാന്‍ മണ്ഡലത്തിലെ ഭൂരിപക്ഷം. കുര്‍മി, സത്നാമി വിഭാഗക്കാരുമുണ്ട്. മണ്ഡലത്തില്‍ ഭൂപേഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് തുണയാകുന്നത്.