റായ്പുര്‍: ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭിന്നലിംഗക്കാരെ പൊലീസിലേക്കു നിയമിക്കാന്‍ ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇത്തരത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് അവസരം നല്‍കുന്ന ആദ്യ സംസ്ഥാനമാണ് ഛത്തിസ്ഗഡ്.
ഭിന്നലിംഗക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നനായി സംസ്ഥാന പൊലീസ് റായ്പൂരില്‍ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചു. സ്ത്രീ, പുരുഷ വിഭാഗക്കാര്‍ക്കുള്ള അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് പോലീസിലേക്കുള്ള നിയമനത്തിനായി അപേക്ഷിക്കുന്ന ഭിന്നലിംഗക്കാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഭിന്നലിംഗക്കാരെ മൂന്നാം ലിംഗമായി കാണക്കാക്കണമെന്നും മറ്റുള്ളവര്‍ക്കു ലഭിക്കുന്ന എല്ലാ മൗലിക അവകാശങ്ങളും ഭിന്നലിംഗക്കാര്‍ക്കു നല്‍കണമെന്നും 2014-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. നേരത്തെ, പ്രിതിക യാഷിനി എന്ന ഭിന്നലിംഗക്കാരി തമിഴ്‌നാട് പൊലീസില്‍ നിയമനം നേടിയിരുന്നു. എന്നാല്‍ ഏറെ നിയമപോരാട്ടങ്ങള്‍ക്കുശേഷമാണ് പ്രിതികയുടെ നിയമനം ഉറച്ചത്.