ചൈനയില്‍ 5 ദിവസം കൊണ്ട് ഒരു നഗരം മുഴുവന്‍ കോവിഡ് പരിശോധന നടത്തുന്നു

ബെയ്ജിങ്: ചൈനയുടെ തുറമുഖ നഗരമായ കിങ്ദാവോയില്‍ അഞ്ച് ദിവസം കൊണ്ട് മുഴുവന്‍ ജനങ്ങളിലും കോവിഡ് പരിശോധന നടത്തുന്നു. ചൈനയുടെ വടക്കു കിഴക്കുള്ള 9.4 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ ഞായറാഴ്ച മാത്രം ആറു കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ആശുപത്രിയിലാണ് ഇത്രയും കേസുകള്‍ വന്നതെന്ന് കിങ്ദാവോ മുനിസിപ്പല്‍ ഹെല്‍ത് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നഗരത്തിലെ അഞ്ചു ജില്ലകള്‍ മൂന്നു ദിവസത്തിനുള്ളിലും മുഴുവന്‍ നഗരവും അഞ്ച് ദിവസത്തിനുള്ളിലും സമ്പൂര്‍ണമായി പരിശോധിക്കാനാണ് തീരുമാനം. മെഡിക്കല്‍ സ്ഥാപനങ്ങള്‍, പുതിയതായി അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികള്‍, വ്യക്തികള്‍ തുടങ്ങി 1.40 ലക്ഷത്തോളം വരുന്നവരെ കിങ്ദാവോയില്‍ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.

Top