ഇ-ബേയുമായി സഹകരിച്ച് ആഗോളവ്യാപകമായി പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്

ഗോളവ്യാപകമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാൻ തയാറാകുകയാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ.

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇ-ബേയുമായുള്ള സഹകരണത്തോടെ ആണ് ആഗോളവ്യാപകമായി പ്രവർത്തിക്കാൻ തുടങ്ങുന്നത്.

ഫ്ലിപ്കാര്‍ട്ടിലെ വ്യാപാരികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകവ്യാപകമായി വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമായിരിക്കുന്നത്.

ഇ-ബേ ഇന്ത്യയുടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായ മുറയ്ക്കാണ് ആഗോള കമ്പോളത്തിലേക്കുള്ള ഫ്ലിപ്കാര്‍ട്ടിന്റെ ചുവടുവെയ്പ്.

ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ വിദേശ ഇന്ത്യക്കാരിലെത്തിക്കുകയാണു ലക്ഷ്യമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഫ്ലിപ്കാര്‍ട്ട് ഗ്ലോബല്‍ എന്ന് കമ്പനി അറിയിച്ചു

ഇന്ത്യന്‍ ഉത്പന്നങ്ങളായ സാരി, കരകൗശലവസ്തുക്കള്‍ തുടങ്ങിയവ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് കൃത്യമായി എത്തിയ്ക്കാന്‍ കഴിയുമെന്ന് അനില്‍ ഗൊതേതി പറഞ്ഞു.

ഇ-ബേ ഇന്ത്യയുടെ തലപ്പത്തേക്ക് ഫ്ലിപ്കാര്‍ട്ട് നിയമിച്ച വ്യക്തിയാണ് ഗൊതേതി.

Top