സർക്കാർ ഓഫീസുകളിൽ ശുചീകരണത്തിന് ​ഗോമൂത്ര ഫിനോയിൽ

ധ്യപ്രദേശ് : സർക്കാർ ഓഫീസുകളിൽ ശുചീകരണത്തിന് ​ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോ​ഗിക്കണമെന്ന് നിർദേശിച്ച് മധ്യപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഗോമൂത്രത്തില്‍ നിന്ന് ഫിനോയില്‍ ഉണ്ടാക്കുന്ന കാര്യം കഴിഞ്ഞ നവംബറിൽ ചേര്‍ന്ന കൗ കാബിനറ്റില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.

Top