ഡിസംബറില്‍ നീലക്കുറിഞ്ഞി സങ്കേതം സന്ദര്‍ശിക്കാനൊരുങ്ങി മന്ത്രിതലസമിതി

കൊട്ടാക്കമ്പൂര്‍: മന്ത്രിതലസമിതി ഡിസംബര്‍ പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ നീലക്കുറിഞ്ഞി സങ്കേതം സന്ദര്‍ശിക്കും.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.രാജു, എം.എം.മണി എന്നിവരാണ് കൊട്ടാകമ്പൂര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുക.

കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം.

പതിനൊന്നാം തീയതി കുറിഞ്ഞിസങ്കേതവും പന്ത്രണ്ടിന് പട്ടയപ്രശ്‌നം ഉന്നയിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, കുറിഞ്ഞി സങ്കേതത്തിനായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളില്‍ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളുമുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

മാത്രമല്ല, വ്യാപകമായ കൈയ്യേറ്റവും ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം, സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടറുമായി സഹകരിക്കണമെന്നും മന്ത്രിമാര്‍ സ്ഥലവാസികളോട് ആവശ്യപ്പെടും.

Top