ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ല് പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറിന് കൂടുതല്‍ അധികാരം നല്‍കുന്ന ദേശീയ തലസ്ഥാന മേഖല ബില്ല് പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ സര്‍ക്കാരിന് മന്ത്രിസഭയുടെ ഭരണപരമായ തീരുമാനങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണം.

ദേശീയ തലസ്ഥാന മേഖല ബില്‍ പ്രാബല്യത്തില്‍ വന്നതോടെ നിയമസഭക്ക് പുറത്തുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ഏതു വിഷയങ്ങളിലും ഗവര്‍ണര്‍ക്ക് ഇടപെടാം. മന്ത്രിസഭയുടെ ഭരണപരമായ തീരുമാനങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയും വേണം. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ച ബില്ലിലെ വ്യവസ്ഥകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

Top