ഫ്‌ളിപ്പ് കാര്‍ട്ടില്‍ പാഴ്‌സല്‍ തരം തിരിക്കുന്നത് ഇനി മുതല്‍ റോബോര്‍ട്ടുകള്‍

Flipcart

ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഇനി മുതല്‍ പാഴ്‌സല്‍ തരം തിരിക്കുന്നത് റോബോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍ ഫ്ളിപ്കാര്‍ട്ടിന്റെ ബംഗളൂരു കേന്ദ്രത്തിലാണ് 100 റോബോര്‍ട്ടുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത്. ഇന്ത്യയില്‍ ആദ്യമായി റോബോട്ട് അധിഷ്ഠിത സോര്‍ട്ടേഷന്‍ ടെക്നോളജി ഉപയോഗിക്കുന്നത് ഫ്ളിപ്കാര്‍ട്ടാണ്.

മണിക്കൂറില്‍ 5000 പാര്‍സലുകളാണ് എഐപവേര്‍ഡ് റോബോട്ടുകള്‍ സോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ മനുഷ്യര്‍ ചെയ്യുന്ന ജോലിയുടെ പത്തിരട്ടി ചെയ്യാന്‍ സാധിക്കുമെന്ന് റോബോര്‍ട്ടുകള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

പരസ്പരം ആശയ വിനിമയം നടത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. ഒരു പ്രാവശ്യം റീചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായ എട്ടു മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് എന്നറിയപ്പെടുന്ന ഈ റോബോര്‍ട്ടുകല്‍ക്ക് കഴിയും.

Top