ഗുജറാത്തില്‍ സ്ത്രീകളടക്കം 300 ദളിതുകള്‍ ബുദ്ധമതം സ്വീകരിച്ചു

അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ബുദ്ധമതം സ്വീകരിച്ച് 300 ദളിതുകള്‍.

അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലെ ദളിതുകളാണ് ബുദ്ധമതം സ്വീകരിച്ചത്. അശോക വിജയദശമിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി.

അഹമ്മദാബാദില്‍ 200 പേരാണ് ബുദ്ധമതത്തിലേക്ക് ചേര്‍ന്നത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്. ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാഡമിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വഡോദരയില്‍ 100 പേരും ബുദ്ധമതം സ്വീകരിച്ചു.

Top