അഹമ്മദാബാദ്: ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമ ഭേദഗതിക്ക് ഗുജറാത്ത് നിയമസഭ അംഗീകാരം നല്‍കി. പശുക്കളെ കൊല്ലുന്നവര്‍ക്ക് ഏഴ് മുതല്‍ പത്ത് വര്‍ഷം വരെയായിരുന്നു ശിക്ഷ.
പശുക്കളെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും വാഹനങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്കും 1,00,000 മുതല്‍ 5,00,000 രൂപ വരെ പിഴയിടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 2011ലെ ഗോസംരക്ഷണ നിയമത്തിലാണ് സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയത്.
ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പശുക്കളെ കൊല്ലുന്നതും ഇറച്ചിക്കായി വില്‍ക്കുന്നതും പശുക്കളെ കയറ്റുമതി ചെയ്യുന്നും പൂര്‍ണമായും നിരോധിച്ചിരുന്നു.