ഗുജറാത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ്.
ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് രാഹുല്‍ സഞ്ചരിച്ച കാറിന് നേരെ കല്ലേറുണ്ടായത്.
കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രളയബാധിത മേഖലയില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു രാഹുല്‍.
മോദി അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ട് ആള്‍ക്കൂട്ടം രാഹുലിന് നേരെ കരിങ്കൊടി വീശുകയും ചെയ്തു.