ന്യൂഡല്‍ഹി: സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യന്‍ നിരത്തുകളില്‍ ഫുള്‍ റേഞ്ച് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്തിടെയാണ് രാജ്യത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസൂക്കി തങ്ങള്‍ 2020 ഓടു കൂടി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ കമ്പനി ഇന്ത്യയില്‍ ആരംഭിക്കുന്ന വിവരം പുറത്ത് വിട്ടത്.
അതിനു പിന്നാലെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ഹ്യുണ്ടായി ഒരു പഠനം നടത്തുകയും ഉണ്ടായി. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളെ കുറിച്ചുള്ള പഠനത്തിലാണ് തങ്ങളെന്ന് ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ എംഡി വൈ.കെ കോ പറഞ്ഞു. കൂടാതെ ആഗോള വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയ കോണ എസ് യു വി 2019 പകുതിയോടുകൂടി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.