Jayalalithaa’s-Constituency-AIADMK-Chief-Sasikala Natarajan

ചെന്നൈ: ജയലളിത പ്രതിനിധീകരിച്ചിരുന്ന ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ ശശികല നടരാജന്‍ മത്സരിക്കെണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം ജയലളിതയുടെ മുപ്പതാം ചരമദിനത്തില്‍ ആദരമര്‍പ്പിച്ചുകൊണ്ട് നടന്ന റാലിയില്‍ പി. വെട്രിവേല്‍ എം.എല്‍.എ ശശികലയ്ക്ക് വേണ്ടി നടത്തിയ അഭ്യര്‍ത്ഥന വന്‍ പ്രതിഷേധത്തിനിടയാക്കി.

വനിതകളടക്കമുള്ള ജനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. ‘ഞങ്ങള്‍ അമ്മയ്ക്ക് വേണ്ടിയാണ് വന്നത്. ചിന്നമ്മയോട് പറയുക ഞങ്ങള്‍ അവര്‍ക്ക് വേണ്ടി വോട്ടു ചെയ്യാനല്ല വന്നത്.’ ഒരാള്‍ പറഞ്ഞു. ‘അമ്മ 77 ദിവസം ആശുപത്രിയിലായിരുന്നു. അവര്‍ ഞങ്ങളെ കാണാന്‍ അനുവദിച്ചോ?’ മറ്റൊരാള്‍ ചോദിച്ചു. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ആര്‍.കെ നഗറില്‍ മത്സരിക്കുന്നതാണ് നല്ലതെന്നും പ്രതിഷേധിച്ചവര്‍ പറഞ്ഞു.

പ്രതിഷേധം പ്രതിപക്ഷം കെട്ടിച്ചമച്ചതാണെന്നും ഡി.എം.കെയാണ് ഇതിന് പിന്നിലെന്നും വെട്രിവേല്‍ പറഞ്ഞു. എന്നാല്‍ വെട്രിവേലിന്റെ ആരോപണങ്ങള്‍ ഡി.എം.കെ തള്ളിക്കളഞ്ഞു.

Top