ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പേരില്‍ ജമ്മു കശ്മീരില്‍ അക്രമം അഴിച്ചുവിടാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.
ജൂലൈ ആദ്യ വാരം ആക്രമണം നടത്തണമെന്ന നിര്‍ദ്ദേശം പാക് ഭീകര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്താനാണ് ഭീകരര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
കശ്മീരില്‍ ഒരാഴ്ച്ച നീളുന്ന പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഭീകര സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ നേതാവ് സെയ്ദ് സലാഹുദീന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.