ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബ്രാരി പോരയിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയില്‍ ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലും ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാമ്പിലുമാണ് ആക്രമണം ഉണ്ടായത്.
ബസ് സ്റ്റാന്‍ഡില്‍ പൊലീസ് വാഹനത്തിനു നേര്‍ക്ക് തീവ്രവാദകള്‍ ഗ്രനേഡ് എറിയുകയായിരുന്നു. പൊലീസ് വാഹനത്തിനു നേര്‍ക്കാണ് തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞതെങ്കിലും സമീപത്തുള്ള വാഹനത്തിലാണ് പതിച്ചത്. പരിക്കേറ്റ പൊലീസുകാര്‍ ചികിത്സയിലാണ്.