കേരളത്തിൽ ഒരു ദിവസം ശരാശരി മൂന്നിൽ കൂടുതൽ ആളുകൾ മുങ്ങി മരിക്കുന്നുണ്ട് : മുരളി തുമ്മാരുകുടി

തിരുവനന്തപുരം : കേരളത്തിൽ ഒരു വർഷം ആയിരം പേർ എങ്കിലും മുങ്ങിമരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയർമാൻ മുരളി തുമ്മാരുകുടി പറഞ്ഞു. ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്കിലാണ് മുരളി തുമ്മാരുകുടി കേരളത്തിലെ മുങ്ങിമരണങ്ങളെ കുറിച്ച് പറഞ്ഞത്. ഒരു ദിവസം ശരാശരി മൂന്നിൽ കൂടുതൽ ആളുകൾ കേരളത്തിൽ മുങ്ങി മരിക്കുന്നുണ്ട്.

രണ്ടായിരത്തി നാലിലെ സുനാമിയിൽ കേരളത്തിൽ മൊത്തം മരിച്ചത് 174 പേരാണ്. അതായത് ഓരോ രണ്ടു മാസത്തിലും കേരളത്തിൽ ഒരു സുനാമിയുടെ അത്രയും ആളുകൾ മുങ്ങി മരിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ, 2018ൽ മരിച്ചത് 480 പേരാണ്. അതായത് ഓരോ നാലു മാസത്തിലും പ്രളയത്തിൽ മരിച്ചതിൽ കൂടുതൽ ആളുകൾ മുങ്ങി മരിക്കുന്നുണ്ട്. എന്നാലും ഈ വിഷയത്തിൽ കേരളത്തിൽ വേണ്ടത്ര ശ്രദ്ധ ഇല്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

Top